പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

ഒന്നര ലക്ഷം പേര്‍ക്ക് 42.52 കോടി രൂപയുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മാര്‍ച്ചിനകം

Feb 28, 2025 at 7:00 am

Follow us on

തിരുവനന്തപുരം:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മാര്‍ച്ച് 31നകം ഒന്നര ലക്ഷം പേര്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്‌ദുറഹ്‌മാൻ ആണ് ഇക്കാര്യം അറിയിച്ചത്. സ്കോളര്‍ഷിപ്പ് ഇനത്തില്‍ 42.52 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ന്യൂനപക്ഷ ഡയറക്‌ടറേറ്റില്‍ താത്കാലികമായി അധിക ജീവനക്കാരെ നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുഖേന ആരംഭിച്ച ‘മാര്‍ഗദീപം’ സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷൻ തുടങ്ങിക്കഴിഞ്ഞു. 20 കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഇതിനു പുറമേ 11 സ്‌കോളര്‍ഷിപ്പുകളാണ് സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുന്നത്. അതിനായി 22.52 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. മാര്‍ഗദീപം സ്‌കോളര്‍ഷിപ്പിനായി ഇന്നലെ മുതൽ ഓൺലൈനായി അപേക്ഷിക്കാം. സി-ഡിറ്റ് ആണ് അപേക്ഷയ്ക്കുള്ള വെബ് പോര്‍ട്ടല്‍ http://margadeepam.kerala.gov.in തയ്യാറാക്കിയത്.

Follow us on

Related News