തിരുവനന്തുപുരം: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐക്ക് ഇനി പുതിയ നേതൃനിര. ആലപ്പുഴയിൽ നിന്നുള്ള എം..ശിവപ്രസാദിനെ സംസ്ഥാന പ്രസിഡന്റായും പി.എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എം.ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.എസ്. സഞ്ജീവ് നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ചെറുക്കുക എന്നീ പ്രമേയങ്ങളുമായി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.

- വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി
- മിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ
- ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ
- സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം
- സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ









