പാലക്കാട്: പെൺകുട്ടികളായ സഹപാഠികളുടെ ഫോട്ടോകൾ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലും അശ്ലീല സൈറ്റുകളിലും പങ്കുവച്ചതായ പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് എൻജിനീയറിങ് കോളജ് നാലാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ യദു എസ്. കുമാറിനെതിരെയാണ് വിദ്യാർത്ഥിനികളുടെ പരാതിയിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയും അശ്ലീല സൈറ്റുകളിലുമാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. യുവാവിന്റെ ഫോണും ലാപ്ടോപും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുപതിലേറെ പെൺകുട്ടികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പ്രതിക്കെതിരെ ഐടി ആക്ട് 67 A പ്രകാരം ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യദുവിന്‍റെ സഹപാഠികളായ പെൺകുട്ടികൾ തന്നെ കഴിഞ്ഞ ദിവസം കോളജ് അധികൃതർക്ക് പരാതി നല്‍കുകയായിരുന്നു.
- ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പൊതുജനങ്ങൾക്കായി ഓൺലൈൻ കോഴ്സ് ഒരുക്കി കൈറ്റ്
- സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
- കോഴിക്കോട് ‘ജെയിൻ ഗ്ലോബൽ യൂനിവേഴ്സിറ്റി’ എന്ന പേരിൽ സ്വകാര്യ സര്വകലാശാല വരുന്നു
- തൃശൂർ,എറണാകുളം, ഇടുക്കി ജില്ലകളിലെ ഈ വിദ്യാലയങ്ങൾക്കാണ് അവധി
- തിങ്കളാഴ്ച്ച 9ജില്ലകളിൽ പ്രാദേശിക അവധി