ന്യൂഡൽഹി:ഈ അധ്യയന വർഷത്തെ സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾക്ക് ഇന്ന് തുടക്കം. 10, 12 ക്ലാസുകളിലെ പരീക്ഷ ഇന്നുതുടങ്ങും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 42 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കഴിഞ്ഞ വർഷത്തെക്കാൾ 3.14 ലക്ഷം വിദ്യാർഥികൾ അധികമായി ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്. ആകെ 7842 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. 10-ാം ക്ലാസ് പരീക്ഷയ്ക്കു ഈ വർഷം 24.12 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് പരീക്ഷയ്ക്കു 17.88 ലക്ഷം പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10-ാം ക്ലാസിന് ഇന്നു ഇംഗ്ലിഷ് പരീക്ഷയും 12-ാം ക്ലാസിനു ഒൻട്രപ്രനർഷിപ്പ് പരീക്ഷയുമാണ്. 10-ാം ക്ലാസ് പരീക്ഷ മാർച്ച് 18നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷഫലം മെയ് പകുതിയോടെ പ്രസിദ്ധീകരിക്കും.
- സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്
- കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ
- കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം
- സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽ
- മാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെ









