ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ പ്രാധാന്യവും ഇന്ത്യയുടെ ധനകാര്യ രംഗവും സ്കൂൾ വിദ്യാർത്ഥികൾക്ക് തന്റെ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് മലയാളിയും വിദ്യാഭ്യാസ വിദഗ്ധയുമായ സുധ ശ്രീനിവാസൻ. സ്കൂൾ വിദ്യാർത്ഥികൾക്കായി സുധ ശ്രീനിവാസൻ രചിച്ച ‘ഫിഗറിങ് ഔട്ട് മണി മാറ്റേഴ്‌സ്’ എന്ന കൊച്ചു പുസ്തകം ഡൽഹിയിൽ നടക്കുന്ന ലോക പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ജീവിതപരവും വിദ്യാഭ്യാസപരവുമായി കുട്ടികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അടിത്തറപാകുക എന്നതാണ് പുസ്തകം ലക്ഷ്യം വയ്ക്കുന്നത്. ക്ലെവർ ഫോക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. നിലവിൽ സ്കൂൾ സിലബസിൽ നിന്ന് കുട്ടികൾക്ക് ലഭിക്കാത്ത അറിവാണ് ‘ഫിഗറിങ് ഔട്ട് മണി മാറ്റേഴ്‌സ്’ നൽകുന്നത്. കുട്ടികൾക്ക് പണത്തെക്കുറിച്ചും അതിന്റെ വിനിമയത്തെക്കുറിച്ചുമുള്ള ബാലപഠം ഈ പുസ്തകം നൽകും.
ചെറുപ്പത്തിൽ തന്നെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള അറിവും പണം കൈകാര്യം ചെയ്യുന്നതിലെ മിടുക്കും മിതത്വവും കുട്ടികൾക്ക് ഇതിലൂടെ ലഭിക്കും എന്നാണ് സുധ ശ്രീനിവാസൻ പറയുന്നത്. ബാർട്ടർ സമ്പ്രദായത്തിന്റെ ചരിത്രം മുതൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ സങ്കീർണ്ണതകൾ വരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് മനസിലാക്കാമെന്നും സുധ പറയുന്നു. സാമ്പത്തിക രംഗത്ത് ബാങ്കുകളുടെ പങ്കും നമ്മൾ എന്തിനാണ് നികുതി അടയ്ക്കുന്നത് എന്നിവയടക്കമുള്ള പ്രധാന കാര്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകുന്നു. ഇത്തരം കാര്യങ്ങൾ സ്കൂൾ സിലബസുകളിൽ ഉൾപ്പെടുത്തണം എന്നാണ് സുഡ ചൂണ്ടിക്കാട്ടുന്നത്. ബജറ്റിങ്, സമ്പാദ്യം, നിക്ഷേപം, പണത്തിന്റെ മൂല്യം മനസ്സിലാക്കൽ തുടങ്ങിയ പ്രധാന സാമ്പത്തിക ആശയങ്ങളാണ് പുസ്തകത്തിൽ.

ഗണിതവും ശാസ്ത്രവും പഠിക്കുന്നത് പോലെത്തന്നെ വിദ്യാർത്ഥികൾ അത്യാവശ്യമായി പഠിക്കേണ്ട ഒന്നാണ് ധനവും ധനകാര്യവുമെന്ന് സുധ ശ്രീനിവാസൻ പറയുന്നു. ഇന്ത്യൻ വിദ്യാഭ്യാസ രംഗം ഇതിന്റെ പ്രാധാന്യം കണക്കിലെടുത്തു സിലബസിൽ ഉൾപ്പെടുത്തണം എന്നും അവർ പറയുന്നു. ആമസോണിൽ അടക്കം പുസ്തകം ലഭ്യമാണ്. 399 രൂപയാണ് വില. ലിങ്ക് താഴെ https://www.amazon.in/dp/9367076517