പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ നടത്താൻ പണമില്ല: പണം സ്കൂൾ അക്കൗണ്ടിൽ നിന്നെടുക്കാൻ നിർദേശംആനക്കര ഗവ.സ്കൂളിലെ വിവാദ വീഡിയോ: മന്ത്രി റിപ്പോർട്ട് തേടിഇന്നത്തെ പണിമുടക്കിൽ സ്കൂൾ അടച്ചിട്ടു: പ്രധാന അധ്യാപകന് സസ്പെൻഷൻഎയ്ഡഡ് സ്കൂളുകളിൽ 56 വയസ് ഉള്ളവർക്കും അധ്യാപകരാകാം: ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താമെന്ന് ഉത്തരവ്അടുത്ത അധ്യയനവർഷം എത്ര ശനിയാഴ്ചകൾ പ്രവർത്തിദിനം: സമഗ്ര പഠനത്തിനായി വിദഗ്ധ സമിതി അധ്യാപകർക്ക് അനുവദിച്ചിരിക്കുന്ന 20 മാർക്ക് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികൾക്ക്!സ്കൂൾ ക്ലാസുകളിൽ ഒരു പീരീഡ് കൂടി ഉൾപ്പെടുത്താം: സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കാംപ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം: വിശദവിവരങ്ങൾ അറിയാംമലയാള സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു: സംഭവം ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ 29വരെ 

ഇന്നത്തെ പണിമുടക്കിൽ സ്കൂൾ അടച്ചിട്ടു: പ്രധാന അധ്യാപകന് സസ്പെൻഷൻ

Jan 22, 2025 at 2:30 pm

Follow us on

തിരുവനന്തപുരം: ഒരു വിഭാഗം ജീവനക്കാർ ഇന്ന് നടത്തുന്ന പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം വട്ടിയൂർകാവ് ഗവ.എൽപി സ്കൂൾ പ്രവർത്തിക്കാതെ അടച്ചിട്ട സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപകനെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തു. പ്രധാന അധ്യാപകനായ ജെ. ജിനിൽ ജോസിനെ (പെൻ-595084) ആണ് സസ്പെൻസ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടർ സുബിൻ പോൾ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളുടെ അക്കാദമിക മികവും കാര്യക്ഷമതയും ഉറപ്പാക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു പ്രവർത്തി ഉണ്ടാകാനിടയായത് വകുപ്പിന് തന്നെ കളങ്കം ചാർത്തുന്ന സംഭവമാണെന്നും ഉത്തരവിൽ പറയുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ മേലധികാരികളുടെ അനുവാദം കൂടാതെ സ്കൂളിന് അവധി നൽകി സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കാനിടയായതിലൂടെ പ്രഥമാധ്യാപകൻ ജെ.ജിനിൽ ജോസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗവും, അച്ചടക്കമില്ലായ്മയും, കൃത്യ വിലോപവും ഉള്ളതായി ബോധ്യപ്പെട്ടന്നും ഉത്തരവിൽ പറയുന്നു. ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.

Follow us on

Related News