പ്രധാന വാർത്തകൾ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെതപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാരാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം: പ്രഖ്യാപനം 21ന്

മലയാള സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു: സംഭവം ഭക്ഷ്യവിഷബാധയെ തുടർന്ന് 

Jan 20, 2025 at 6:10 pm

Follow us on

മലപ്പുറം. മലയാള സർവകലാശാല ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. സംഭവത്തെ തുടർന്ന് സർവകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. തിരൂർ വക്കാടുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഹോസ്റ്റലുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ തീരുമാനിച്ച സാഹചര്യത്തിലാണ്  ബിരുദ/ ബിരുദാനന്തരബിരുദ/ ഗവേഷണ ക്ലാസുകൾ നിർത്തിവച്ചത്. കഴിഞ്ഞ ദിവസമാണ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ  ഭക്ഷ്യവിഷബാധയുണ്ടായത്.

ഹോസ്റ്റലിലെ 60 ഓളം വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതിൽ അവശരായ 12 പേരെ തിരൂർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്  നടത്തിയ പരിശോധനയിലാണ് ഹോസ്റ്റൽ അടച്ചുപൂട്ടാൻ നിർദ്ദേശിച്ചത്. ഇതേ തുടർന്ന് ഇന്ന് ഉച്ചയോടെ  മുഴുവൻ വിദ്യാർത്ഥികളും ഹോസ്റ്റൽ ഒഴിയാൻ സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ്  നിർദേശം നൽകി. നഷ്ടപ്പെടുന്ന ക്ലാസുകൾ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കി പരിഹരിക്കുമെന്ന് സർവകലാശാല അറിയിച്ചു .

Follow us on

Related News