പ്രധാന വാർത്തകൾ
ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: നാളെ അവധിഹയർ സെക്കൻഡറി അധ്യാപകർക്ക് വാർഷിക പരീക്ഷയ്ക്കിടെ സ്ഥലംമാറ്റംസ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചുമാര്‍ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15വരെ നീട്ടിഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്KEAM 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടിഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 21മുതൽ അവധിക്കാല ക്ലാസുകൾ2025-26 വർഷത്തെ അക്കാദമിക കലണ്ടർ: അധ്യാപക സംഘടനകൾക്ക് അഭിപ്രായം രേഖപ്പെടുത്താംപരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ 3വരെ

Jan 16, 2025 at 10:54 am

Follow us on

തിരുവനന്തപുരം:സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ- എല്ലാ വിഭാഗക്കാർക്കും, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) നൽകുന്ന എപിജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 6,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നല്കുന്നതാണ്.

ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കുന്നതാണ്. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. http://minoritywelfare.kerala.gov.in വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News