ദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്

Jan 5, 2025 at 3:22 pm

Follow us on

തിരുവനന്തപുരം:കണ്ണൂരിൽ നിന്ന് ദിവ്യ വീൽചെയറിൽ തിരുവനന്തപുരത്തെത്തിയത് വെറുതെയായില്ല. ആദ്യമായി സംസ്ഥാന കലോത്സവ വേദിയിലെത്തിയ മകൻ ദേവരാഗിന് കഥകളി സംഗീതത്തിൽ ‘എ’ ഗ്രേഡ്. ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിലാണ് കണ്ണൂർ മതിൽ ജി.എച്ച്.എസ്‌ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ദേവരാഗ് രാജേഷ് എ ഗ്രേഡ് നേടിയത്. പയ്യന്നൂർ സബ് കോടതിയിൽ ജൂനിയർ സൂപ്രണ്ടായ അമ്മ ദിവ്യ ഭിന്നശേഷിക്കാരിയായതിനാൽ വീൽ ചെയറിലാണ് കലോത്സവത്തിന് എത്തിയത്. പതിമൂന്നാം നമ്പർ വേദിയായ ചാലക്കുടി പുഴയിൽ അമ്മയ്ക്കൊപ്പം എത്തിയ ദേവരാഗിന് കാണികൾ നൽകിയ പ്രോത്സാഹനവും വളരെ വലുതായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് ദേവരാഗ് മത്സരിക്കുന്നത്.


ആദ്യമായി പങ്കെടുത്ത മത്സരയിനത്തിൽ തന്നെ എ ഗ്രേഡ് നേടാനായതിൻ്റെ സന്തോഷത്തിലാണ് അമ്മയും മകനും. കോഴിക്കോട് സ്വദേശിയായ കലാനിലയം ഹരിയാണ് ദേവരാഗിൻ്റെ ഗുരു.

Follow us on

Related News