തിരുവനന്തപുരം: രാജ്യത്തെ വിദ്യാലയങ്ങളിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നതായി കണ്ടെത്തൽ. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസ് റിപ്പോർട്ടിലാണ് കണക്കുകൾ. 2022-23 വർഷത്തിൽ ൽ സ്കൂളുകളിൽ എൻറോൾ ചെയ്ത വിദ്യാർഥികളുടെ എണ്ണം 25.17 കോടി ആയിരുന്നു. 2023-24 വർഷത്തിൽ അത് 24.80 കോടിയായി കുറഞ്ഞു. ഒരു വർഷത്തിൽ 37 ലക്ഷം വിദ്യാർഥികളുടെ കുറവാണ് ഉണ്ടായത്. ഇതിൽ 16 ലക്ഷം പെൺകുട്ടികളുടെ കുറവുണ്ടായിരുന്നു. ആൺകുട്ടികളുടെ എണ്ണം 21 ലക്ഷം കുറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഏകദേശം 20 ശതമാനമാണ്. ന്യൂനപക്ഷങ്ങളിൽ 79.6 ശതമാനം മുസ്ലീങ്ങളും 10 ശതമാനം ക്രിസ്ത്യാനികളും 6.9 ശതമാനം സിഖുകാരും 2.2 ശതമാനം ബുദ്ധമതക്കാരും 1.3 ശതമാനം ജൈനരും 0.1 ശതമാനം പാഴ്സികളുമാണ്. ദേശീയ തലത്തിൽ, ഡാറ്റ അഗ്രഗേഷൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത 26.9 ശതമാനം വിദ്യാർഥികൾ പൊതു വിഭാഗത്തിൽ നിന്നും 18 ശതമാനം പട്ടികജാതിയിലും 9.9 ശതമാനം പട്ടികവർഗത്തിലും 45.2 ശതമാനം മറ്റ് പിന്നാക്ക വിഭാഗത്തിലും നിന്നുള്ളവരാണ്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച്...