പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

Dec 19, 2024 at 11:47 am

Follow us on

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE

കോഴിക്കോട്:ചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും ദിവസങ്ങൾ ഇത്രയായിട്ടും ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഒരാളെപ്പോലും ചോദ്യം ചെയ്യാൻ ആരും തയ്യാറായിട്ടില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺകുമാർ ആരോപിച്ചു. ചില സിപിഎം അനുഭാവികൾ അടക്കമുള്ള മാഫിയയാണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ. കോഴിക്കോട് ആണ്‌ ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം. നിലവിൽ ആരോപണ വിധേയരായ എംഎസ് സൊല്യൂഷൻ അടക്കമുള്ളവർ പരൽ മീനുകൾ ആണെന്നും വമ്പൻ സ്രാവുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാഠങ്ങൾ നല്ല രീതിയിൽ പഠിച്ച് പരീക്ഷയ്ക്ക് പോകുന്നവർക്ക് കുറവ് മാർക്കും ഓൺലൈൻ അല്ലെങ്കിൽ യൂട്യൂബ് ട്യൂഷന് പോകുന്നവർക്ക് നല്ല മാർക്കും കിട്ടുന്ന അവസ്ഥയാണ് ഇന്ന്. പണം കൊടുത്ത് പഠിക്കാൻ ഗതിയില്ലാത്തവർ എന്ത് ചെയ്യണമെന്നും കോൺഗ്രസ്‌ നേതാക്കൾ ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടും എന്നുള്ളതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow us on

Related News