പ്രധാന വാർത്തകൾ
ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളുംഎട്ടാം ക്ലാസ് സേ-പരീക്ഷാഫലം മെയ് 2ന്എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്:മന്ത്രി വി. ശിവൻകുട്ടിഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാംഎസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ലബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾKEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണംബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

Nov 30, 2024 at 2:00 pm

Follow us on

തേഞ്ഞിപ്പലം:ഒന്നാം റാങ്ക് നേടുന്നതിനപ്പുറം സമൂഹത്തിന് വേണ്ടി പ്രവൃത്തിക്കാന്‍ കഴിയുന്നവരാകണം വിദ്യാര്‍ഥികളെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി. രവീന്ദ്രന്‍. സര്‍വകലാശാലയുടെ വിവിധ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ടോപ്പോഴ്‌സ് അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് ജോലികള്‍ ചെയ്യാനും നേതൃത്വം ഏറ്റെടുക്കാനും സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. യു.ജി., പി.ജി., പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പടെ ആകെ 187 പേരാണ് അവാര്‍ഡിന് അര്‍ഹരായത്. ഇതില്‍ 176 പേര്‍ ശനിയാഴ്ച വൈസ് ചാന്‍സലറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്‌നന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, അസി. രജിസ്ട്രാര്‍ ആര്‍.കെ. ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Follow us on

Related News