തിരുവനന്തപുരം:രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ്- യുജി പരീക്ഷ ഓൺലൈനാക്കി മറ്റുമെന്ന് സൂചന. അടുത്ത പരീക്ഷമുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമെന്നാണ് വിവരം. ഇതുവരെ ഒഎംആർ രീതിയിലായിരുന്നു നീറ്റ്- യുജി. കഴിഞ്ഞ പരീക്ഷയിൽ സംഭവിച്ച പിഴവുകൾ ആവർത്തിക്കാതിരിക്കാനും പരീക്ഷ ക്രമക്കേടുകൾ തടയാനുമാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നത്. ജെഇഇ മെയിൻ പരീക്ഷയുടെ മാതൃകയിൽ ഒന്നിലേറെ തവണ നീറ്റ്-യുജി പരീക്ഷ നടത്തണോ എന്നും ആലോചനയുണ്ട്.
ഐഎസ്ആർഒ മുൻ ചെയർമാനായിരുന്ന ഡോ. കെ.രാധാകൃ ഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള പരിഷ്കാരങ്ങൾ ജനുവരി മുതൽ നടപ്പാക്കുന്നുണ്ട്.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...