തിരുവനന്തപുരം:രാജസ്ഥാൻ ജയ്‌പുർ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഎൻഐടി), ഛത്തീസ്ഗഢ് റായ്‌പുർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) എന്നിവിടങ്ങളിലെ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജയ്‌പുർ എൻഐടിയിൽ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സിവിൽ എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, എനർജി ആൻഡ് എൻവയൺമെന്റ്, സയൻസസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്), മാനേജ്‌മെന്റ് ആൻഡ്് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എന്നിവയിലും നാഷണൽ സെന്റർ ഫോർ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്‌മെന്റ്, മെറ്റീരിയൽസ് റിസർച്ച് സെന്റർ എന്നിവയിലുമാണ് അവസരം. ഫുൾ ടൈം, സ്പോൺസേഡ്, സെൽഫ് ഫൈനാൻസ്ഡ്, പാർട്-ടൈം വിഭാഗങ്ങളിൽ പ്രവേശനം ലഭിക്കും.
പിഎച്ച്ഡി കാറ്റഗറികൾ
🔵ഫുൾ ടൈം: ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ്ഷിപ്പ്, സ്വന്തം സ്‌കോളർഷിപ്പ്, ഡി.എസ്.ടി.- ഇൻസ്പയർ, സ്പോൺസേർഡ്.
🔵 ഓഫ് കാംപസ്: സ്പോൺസേർഡ് (പാർട് ടൈം – ജയ്‌പുരിൽനിന്ന് 70 കി.മീ. അപ്പുറം).
🔵 പാർട് ടൈം: എക്‌സ്റ്റേണൽ സ്പോൺസേർഡ്, എക്സിക്യുട്ടീവ്/പ്രൊഫഷണൽ.
ബന്ധപ്പെട്ട വിഷയത്തിൽ നിശ്ചിത മാർക്കോടെ/ ഗ്രേഡോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾ http://mnit.ac.in ൽ ലഭ്യമാണ്. അപേക്ഷ നവംബർ 28വരെ നൽകാം.
മേഖലകൾ: അപ്ലൈഡ് ജിയോളജി, ആർക്കിടെക്ചർ, ബയോമെഡിക്കൽ എൻജിനിയറിങ്, ബയോടെക്‌നോളജി, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഇൻഫർമേഷൻ ടെക്‌നോളജി, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, മൈനിങ് എൻജിനിയറിങ്, ഫിസിക്സ്.
യോഗ്യത: പ്രവേശനം തേടുന്നവർക്ക് മേഖല അനുസരിച്ച്, എൻജിനിയറിങ്, ടെക്‌നോളജി, സയൻസ്, മാനേജ്‌മെന്റ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ആർക്കിടെക്ചർ, പ്ലാനിങ് എന്നിവയിലൊന്നിൽ നിശ്ചിത മാർക്കോടെ/ഗ്രേഡോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദം (ബാധകമായത്) വേണം.
അപേക്ഷ http://phdadmission.nitrr.ac.in/ വഴി നവംബർ 28-ന് വൈകീട്ട് അഞ്ച് വരെ നൽകാം.
റായ്‌പുർ എൻഐടിയിൽ ഫുൾ ടൈം, സ്പോൺസേഡ്, സെൽഫ് ഫൈനാൻസ്ഡ്, പാർട്-ടൈം പ്രവേശന വിഭാഗങ്ങളിലാണ് പ്രവേശനം.
മേഖലകൾ: അപ്ലൈഡ് ജിയോളജി, ആർക്കിടെക്ചർ, ബയോമെഡിക്കൽ എൻജിനിയറിങ്, ബയോടെക്‌നോളജി, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഇൻഫർമേഷൻ ടെക്‌നോളജി, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, മൈനിങ് എൻജിനിയറിങ്, ഫിസിക്സ്.
എൻജിനിയറിങ്, ടെക്‌നോളജി, സയൻസ്, മാനേജ്‌മെന്റ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ആർക്കിടെക്ചർ, പ്ലാനിങ് എന്നിവയിലൊന്നിൽ നിശ്ചിത മാർക്കോടെ/ഗ്രേഡോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദമാണ് യോഗ്യത. അപേക്ഷ http://phdadmission.nitrr.ac.in വഴി നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 28.