എംഫാം പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ്

Nov 26, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:എംഫാം കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിലെ അപേക്ഷാർത്ഥികളുടെ റാങ്കിന്റെയും അവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ്. അലോട്മെന്റ് http://cee.kerala.gov.in വെബ്സൈറ്റ് വഴി പരിശോധിക്കാം. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.

Follow us on

Related News