പ്രധാന വാർത്തകൾ
ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെഅ​ലീ​ഗ​ഢ് മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല പ്രവേശനം: അപേക്ഷ സമയം നീട്ടിസിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി: വിതരണം നാളെമുതൽഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി എല്ലാ സർക്കാർ സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി, സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്: GATE-2025ന് ഇന്ന് തുടക്കം ഒന്നുമുതൽ 8വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 600 രൂപ വീതം: യൂണിഫോം പദ്ധതിയ്ക്കായി 79 കോടി രൂപ അനുവദിച്ചു CBSE Admit Card 2025 for Class 10th, 12th Releasing SoonNEET-UG 2025 പരീക്ഷ രജിസ്‌ട്രേഷൻ നടപടികൾ ഉടൻ

വിദേശപഠന സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 16വരെ

Nov 21, 2024 at 8:36 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി നൽകുന്ന സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. 2024-25 അദ്ധ്യയന വർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം/പിഎച്ച്ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിനായാണ് സ്‌കോളർഷിപ്പ്. വിദേശ ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ ഇന്ത്യയിലെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ്‌ സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ(എല്ലാ മതവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർക്കും സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂർണ്ണമായ അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗം വഴിയോ ലഭ്യമാക്കണം. മെയിൽ മുഖേന ലഭ്യമാകുന്ന അപേക്ഷകൾ സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതല്ല. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം http://minoritywelfare.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ആപ്ലിക്കേഷൻ ഫോം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർണമായി പൂരിപ്പിച്ച് (വ്യക്തമായി കാണത്തക്കവിധത്തിൽ) ലഭ്യമാക്കണം. വിദ്യാർഥി സ്ഥലത്തില്ലാത്തപക്ഷം അപേക്ഷ ഫോം വിദ്യാർഥിയ്ക്ക് ഇ-മെയിൽ മുഖേന അയച്ചു നൽകുകയും വിദ്യാർഥി ഒപ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ സ്‌കാൻ ചെയ്ത് രക്ഷകർത്താവിന് ലഭ്യമാക്കുകയും, പ്രസ്തുത അപേക്ഷയിൽ രക്ഷകർത്താവ് ഒപ്പിട്ട് ഹാജരാക്കേണ്ട രേഖകൾ സഹിതം വകുപ്പിലേയ്ക്ക് സമർപ്പിക്കേണ്ടതുമാണ്. പൂർണമായി പൂരിപ്പിക്കാത്ത അപേക്ഷകൾ സ്‌കോളർഷിപ്പിന് പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, scholarship.dmw@gmail.com.

Follow us on

Related News