പ്രധാന വാർത്തകൾ
ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻപഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാംകെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരംനാളെ സംസ്ഥാന വ്യാപകമായി എഐഎസ്‌എഫിന്റെ ക്യാമ്പസ് ബന്ദ്പ്രൊഫിഷ്യൻസി അവാർഡിനായി 28.30 ലക്ഷം അനുവദിച്ചു: എസ്എസ്എൽസി വിഭാഗത്തിൽ 341 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 225 പേരും അർഹർനാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികളിൽ നിയമനം: അഭിമുഖം 26ന്

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

Nov 20, 2024 at 6:30 pm

Follow us on

തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ (ISRO) സൗജന്യമായി ഏകദിന കോഴ്സ് നൽകും. ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംങ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള കോഴ്സാണിത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് നൽകും. വിദ്യാർത്ഥികൾക്ക് പുറമെ ​ഗവേഷകർ, അക്കാദമിക് വിദഗ്ധർ തുടങ്ങിവർക്കും അവസരമുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപവിഭാഗമായ ഡീപ് ലേണിങ്ങിന് പ്രാധാന്യം ഏറിയ സാഹചര്യത്തിലാണ് ISRO ഇതേവിഷയത്തിൽ സൗജന്യ കോഴ്സ് നൽകുന്നത്.
ബിരുദധാരികൾക്കാണ് കോഴ്സിന് അപേക്ഷിക്കാൻ കഴിയുക. ഇക്കോളജി, എൻവിയോൺമെന്റൽ സയൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി, വെജിറ്റേഷൻ സ്റ്റഡീസ് തുടങ്ങിയവയിൽ പഠിക്കുകയോ ​ഗവേഷണം ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് അനുയോജ്യമായ കോഴ്സാണിതെന്ന് ഇസ്രോ അറിയിച്ചു. IIRSന്റെ e-class പോർട്ടൽ മുഖേന നവംബർ 27നാണ് ക്ലാസ് നടക്കുക.
കോഴ്സിൽ പങ്കെടുക്കാൻ https://elearning.iirs.gov.in/edusatregistration വഴി രജിസ്റ്റർ ചെയ്യാം. സസ്യങ്ങളുടെ വർഗ്ഗീകരണം, വനനശീകരണ നിരീക്ഷണം, സ്പീഷീസ് ഐഡൻ്റിഫിക്കേഷൻ, ആവാസവ്യവസ്ഥയുടെ മാപ്പിംഗ് തുടങ്ങിയവയിൽ ഡീപ് ലേണിംഗ് ടൂളുകൾ എപ്രകാരം ഉപയോ​ഗിക്കാമെന്നും അതിന്റെ സാധ്യതകളുമാണ് കോഴ്സിലൂടെ പകർന്നു നൽകുക. ഡീപ് ലേഡിം​ഗിന്റെ പ്രായോ​ഗിക വശങ്ങളറിയാൻ കേസ് സ്റ്റഡികളും അവതരിപ്പിക്കും.

Follow us on

Related News