പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ 34 തസ്തികളിലേക്ക് വിജ്ഞാപനം ഉടൻ

Nov 12, 2024 at 6:30 am

Follow us on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 34 തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ ഉടൻ പ്രസിദ്ധീകരിക്കും. ഇതിനു പുറമെ ഒരു തസ്തികയിൽ സാധ്യതാപട്ടികയും രണ്ട് തസ്തികകളിൽ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കാനും തീരുമാനമായി. തസ്തികകൾ സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ.

ജനറൽ റിക്രൂട്ട്മെന്‍റ്
(സംസ്ഥാനതലം)

🌐കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന്/ സബ് എൻജിനീയർ (കേരള വാട്ടർ അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാരിൽനിന്ന് മാത്രം.
🌐ആരോഗ്യ വകുപ്പിൽ ജൂനിയർ സയൻറിഫിക് ഓഫിസർ.
🌐മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്.
🌐കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ.
🌐കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെ.സി.എം.എം.എഫ് ലിമിറ്റഡ്) ടെക്നിക്കൽ സൂപ്രണ്ട് (ഡെയറി) (പാർട്ട് ഒന്ന്, രണ്ട്) (ജനറൽ, സൊസൈറ്റി കാറ്റഗറി).
🌐കേരള കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) മാർക്കറ്റിങ് മാനേജർ (പാർട്ട് ഒന്ന്, രണ്ട്) (ജനറൽ, സൊസൈറ്റി കാറ്റഗറി).
🌐കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഫയർമാൻ (പാർട്ട് ഒന്ന്, രണ്ട്) (ജനറൽ, സൊസൈറ്റി കാറ്റഗറി).
🌐കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്‍റ്.
🌐ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസി. മാനേജർ.
🌐സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ ബോർഡ്/ കോർപറേഷൻ/ സൊസൈറ്റി/ ലോക്കൽ അതോറിറ്റികളിൽ സ്റ്റെനോഗ്രാഫർ/ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ്.

എൻസിഎ റിക്രൂട്ട്മെന്‍റ്
(സംസ്ഥാനതലം)

🌐മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്തഡ് ബാങ്ക്) (എസ്.സി.സി.സി).
🌐കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് -(പട്ടികജാതി, പട്ടികവർഗം).
🌐കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഇൻ മാത്തമാറ്റിക്സ് (പട്ടികവർഗം).
🌐എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (എസ്.ഐ.യു.സി നാടാർ, എസ്.സി.സി.സി, പട്ടികജാതി).
🌐പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ ബറ്റാലിയൻ) (പട്ടികവർഗം).
🌐കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഡ്രൈവർ-കം ഓഫിസ് അറ്റൻഡന്‍റ് (ഈഴവ/ തിയ്യ/ ബില്ലവ).
🌐മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്തർ (മുസ്ലിം).
🌐കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫിസർ (എസ്.ഐ.യു.സി നാടാർ, ധീവര).
🌐കേരള ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസി. (എൽ.സി/ എ.ഐ).

Follow us on

Related News