തിരുവനന്തപുരം:ഫരീദാബാദ് ആസ്ഥാനമായ റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി, പിജി ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ലൈഫ് സയന്‍സ്/ കെമിസ്ട്രി/ ഫിസിക്‌സ്/ ഫാര്‍മസി/ വെറ്ററിനറി സയന്‍സ് എന്നിവയിൽ ഒന്നിൽ മാസ്റ്റര്‍ ബിരുദം, അല്ലെങ്കില്‍ എംബിബിഎസ് / അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവർക്ക് പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. പിഎച്ച്ഡിക്ക് ആകെ 17 സീറ്റുകൾ ഉണ്ട്.
പട്ടിക പിന്നാക്ക വിഭാഗക്കാര്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്. പ്രവേശനത്തിനായി ഡിസംബര്‍ 19, 20 തീയതികളില്‍ ഫരീദാബാദില്‍ പരീക്ഷയും അഭിമുഖവും നടക്കും. ഫെലോഷിപ്പ് കിട്ടാന്‍ CSIR- UGC JRF/ DBT- JRF/ ICMR- JRF അല്ലെങ്കിൽ 5 വര്‍ഷത്തെ സാധുതയുള്ള സമാന ഫെല്ലോഷിപ്പ് യോഗ്യത നേടിയിരിക്കണം. പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് നവംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 500 രൂപയാണ് അപേക്ഷ ഫീസ്. 21,000 രൂപയാണ് സെമസ്റ്റര്‍ ഫീസ്. 10,000 രൂപ തീസിസ് ഫീ, 5000 രൂപ കോഷന്‍ ഡിപ്പോസിറ്റ്, ഹോസ്റ്റല്‍ ഫീ എന്നിവയും ഉണ്ട്.
പിജി ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജി (PGDIB)
🌐ആകെ 30 സീറ്റുകളിലാണ് പ്രവേശനം. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സയന്‍സ് / എഞ്ചിനീയറിങ്/ മെഡിസിന്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു സെമസ്റ്റര്‍ ക്ലാസ് റൂം പഠനത്തിന് പുറമെ ബയോടെക്, ബയോഫാര്‍മ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ടെസ്റ്റിങ്, ലൈസന്‍സിങ്, പാക്കേജിങ് തുടങ്ങിയവയില്‍ വ്യവസായശാലകളിലടക്കം പ്രായോഗിക പരിശീലനവും നൽകും. പ്രവേശനത്തിനായി ഡിസംബര്‍ 9, 10 തീയതികളില്‍ എഴുത്ത് പരീക്ഷയും അഭിമുഖവും നടക്കും. നവംബർ 25 വരെ ഓണ്‍ലൈന്‍ അപേക്ഷ നൽകാം. 500 രൂപയാണ് അപേക്ഷ. പട്ടിക, ഭിന്നശേഷ, സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക് http://rcb.res.in സന്ദർശിക്കുക.
ഫോണ്‍: 0129 2848800