പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ മീറ്റ് റെക്കോർഡുമായി മുഹമ്മദ് അമീന്‍

Nov 8, 2024 at 7:00 am

Follow us on

എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അതലറ്റിക്സ് മത്സരങ്ങളിൽ ആദ്യ മീറ്റ് റെക്കോർഡ് എം..പി. മുഹമ്മദ് അമീന്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് മലപ്പുറം ചീക്കോട് കെകെഎം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി അമീന്‍ റിക്കാര്‍ഡ് നേടിയത്. 8:37.69 സമയത്തോടെയാണ് അമീന്‍ ഒന്നാമതെത്തിയത്. 8:38.41 സമയത്തില്‍ രണ്ടാമതെത്തിയ അതേ സ്‌കൂളിലെ കെ.സി. മുഹമ്മദ് ജസീലും നിലവിലെ മീറ്റ് റിക്കാര്‍ഡ് മറികടന്നു. 8:39.77 ആണ് നിലവിലെ റിക്കാര്‍ഡ്. സ്‌കൂളിലെ കോച്ച് ആമിര്‍ സുഹൈലിന് കീഴിലാണ് ഇരുവരും നേട്ടം കൈവരിച്ചത്. കഴിഞ്ഞ സ്‌കൂള്‍ കായിക മേളയില്‍ ഇതേ ഇനത്തില്‍ അമീനും ജസീലിനും തന്നെയായിരുന്നു സ്വര്‍ണവും വെള്ളിയും.
ബിസിനസുകാരനായ അബ്ദുറഹ്മാന്റെയും മുനീറയുടെയും മകനാണ് അമീന്‍. പ്രവാസി മലയാളി ജമാലിന്റെയും സഫരീനയുടെയും മകനാണ് ജസീല്‍. 1500 മീറ്ററിലും ക്രോസ് കണ്‍ട്രിയിലും ഇരുവരും മത്സരിക്കുന്നുണ്ട്. പാലക്കാട് പനങ്ങാടിരി ആര്‍പിഎം എച്ച്എച്ച്എസിലെ പി.ബി. അശ്വിന്‍ ബാബുവിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെങ്കല മെഡല്‍.

Follow us on

Related News