എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അതലറ്റിക്സ് മത്സരങ്ങളിൽ ആദ്യ മീറ്റ് റെക്കോർഡ് എം..പി. മുഹമ്മദ് അമീന്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് മലപ്പുറം ചീക്കോട് കെകെഎം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി അമീന്‍ റിക്കാര്‍ഡ് നേടിയത്. 8:37.69 സമയത്തോടെയാണ് അമീന്‍ ഒന്നാമതെത്തിയത്. 8:38.41 സമയത്തില്‍ രണ്ടാമതെത്തിയ അതേ സ്‌കൂളിലെ കെ.സി. മുഹമ്മദ് ജസീലും നിലവിലെ മീറ്റ് റിക്കാര്‍ഡ് മറികടന്നു. 8:39.77 ആണ് നിലവിലെ റിക്കാര്‍ഡ്. സ്‌കൂളിലെ കോച്ച് ആമിര്‍ സുഹൈലിന് കീഴിലാണ് ഇരുവരും നേട്ടം കൈവരിച്ചത്. കഴിഞ്ഞ സ്‌കൂള്‍ കായിക മേളയില്‍ ഇതേ ഇനത്തില്‍ അമീനും ജസീലിനും തന്നെയായിരുന്നു സ്വര്‍ണവും വെള്ളിയും.
ബിസിനസുകാരനായ അബ്ദുറഹ്മാന്റെയും മുനീറയുടെയും മകനാണ് അമീന്‍. പ്രവാസി മലയാളി ജമാലിന്റെയും സഫരീനയുടെയും മകനാണ് ജസീല്‍. 1500 മീറ്ററിലും ക്രോസ് കണ്‍ട്രിയിലും ഇരുവരും മത്സരിക്കുന്നുണ്ട്. പാലക്കാട് പനങ്ങാടിരി ആര്‍പിഎം എച്ച്എച്ച്എസിലെ പി.ബി. അശ്വിന്‍ ബാബുവിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെങ്കല മെഡല്‍.
കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം
തിരുവനന്തപുരം:കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി....