പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ട്രാക്ക് തെറ്റിയോടി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കി

Nov 8, 2024 at 7:00 am

Follow us on

എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ മീറ്റിൽ ട്രാക്ക് തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററിൽ സ്വ‍ർണമെഡൽ കരസ്ഥമാക്കിയ മലപ്പുറം താരം രാജനെയാണ് മത്സരത്തിൽ നിന്ന് അയോഗ്യനാക്കിയത്. മത്സരത്തില്‍ തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വര്‍ണം നല്‍കും. ട്രാക്കിന്റെ ലൈന്‍ തെറ്റിച്ചോടിയെന്ന് ആരോപിച്ചാണ് നടപടി. സബ് ജൂനിയര്‍ വിഭാഗം 400 മീറ്റർ വിഭാ​ഗത്തിൽ‌ ആറാം ട്രാക്കാണ് രാജന് അനുവദിച്ചിരുന്നത്. എന്നാല്‍ അഞ്ചാം ട്രാക്കിലായിരുന്നു രാജൻ മത്സരം ഫിനിഷ് ചെയ്തത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ജേതാവിനെ അയോഗ്യനാക്കിയത്. അതേസമയം രാജനെ അയോഗ്യനാക്കിയ നടപടിയില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് പരിശീലകന്‍ പറഞ്ഞു.

Follow us on

Related News