[adning id=”32774″]
തിരുവനന്തപുരം:പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രശ്നോത്തരി മത്സരത്തിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയ്യതി നവംബർ 15 വരെ നീട്ടി. നെഹ്രു യുവകേന്ദ്രയുടെയും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ്റെയും, നേതൃത്വത്തിലാണ് പ്രശ്നോത്തരി. ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, കോളേജ് തല മത്സരങ്ങളിൽ വിജയിക്കുന്ന രണ്ട് പേർക്ക് വീതം താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കാം. താലൂക്ക്തല മത്സരത്തിൽ വിജയിക്കുന്നവർക്ക് ജനുവരിയിൽ ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന് സൗജന്യമായി അവസരമൊരുക്കും കൂടുതൽ വിവരങ്ങൾക്ക് 9446331874, 7558892580
[adning id=”32187″]