കാസര്‍കോട്: എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ കണ്ണൂർ സർവകലാശാല ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേശ്വരം ലോ കോളജിലെ താത്കാലിക അധ്യാപകനായ ഷെറിന്‍ എബ്രഹാമിനെയാണ് ജോലിയിൽ നിന്ന് നീക്കം ചെയ്തത്. ത്രിവത്സര എൽഎൽബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിൻ്റെ കേസ് സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. സംഭവം സെനറ്റ് അംഗങ്ങൾ ഏറ്റെടുത്തതോടെയാണ് നടപടി. ചോദ്യപേപ്പറിൽ എഡിഎമ്മിന്റെ പേരോ പി.പി.ദിവ്യയുടെ പേരോ ചേർത്തിരുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നാണ് അദ്ധ്യാപകന്റെ വിശദീകരണം.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...