തിരുവനന്തപുരം:2024-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാർഥികൾ അതാത് കോഴ്സുകളിലേക്കുള്ള യോഗ്യതാ മാനദണ്ഡവും 2024 വർഷത്തെ നീറ്റ് യു.ജി ഇൻഫർമേഷൻ ബുള്ളറ്റിൽ പ്രകാരമുള്ള യോഗ്യതാമാനദണ്ഡവും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പ്രോസ്പെക്ടസ് ക്ലോസ് 6.2 പ്രകാരമുള്ള യോഗ്യതകളും പ്രവേശന സമയത്ത് നേടിയിരിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2525300.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....