തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐടിഐ പ്രവേശനത്തിനുള്ള JEE മെയിൻ പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ നവംബർ 22ന് അവസാനിക്കും. http://jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്. രജിസ്ട്രേഷൻ സമയത്ത് ഫോം പൂരിപ്പിക്കൽ, രേഖകൾ അപ്‌ലോഡ് ചെയ്യൽ എന്നിവക്ക് ഒപ്പം രജിസ്ട്രേഷൻ ഫീസ് അടക്കണം. 1000 രൂപയാണ് ഫീസ്. എസ്.സി /എസ്ടി/വികലാംഗ/ ഭിന്നലിംഗക്കാർക്ക് 500 രൂപ. JEE മെയിൻ 2025 സെഷൻ 1നുള്ള രജിസ്ട്രേഷൻ ഒക്ടോബർ 28നാണ് ആരംഭിച്ചത്. സെഷൻ 2 രജിസ്ട്രേഷൻ ജനുവരി 31 മുതൽ ആരംഭിക്കും. NTA JEE മെയിൻ 2025 അപേക്ഷാ ഫോം തീയതി, ലിങ്ക്, JEE രജിസ്ട്രേഷന് ആവശ്യമായ രേഖ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
.