പ്രധാന വാർത്തകൾ
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചുസ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങിഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാംസ്കൂൾ കലോത്സവം: ഇത്തവണ മത്സരങ്ങൾ കൃത്യസമയം പാലിക്കുംകേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾപരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടിസംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാംചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഉത്തരക്കടലാസ് വിതരണം ആരംഭിച്ചു

Nov 1, 2024 at 4:00 pm

Follow us on

തിരുവനന്തപുരം: 2025 മാർച്ചിലെ എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ
വിതരണം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി. വിതരണം യഥാസമയം പൂർത്തീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. 2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ ഈ വർഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 428953 ആണ്‌. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ മാത്രമേ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം അറിയാനാവൂ. കഴിഞ്ഞ തവണ കേരളത്തിൽ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി നാലും ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. രജിസ്‌ട്രേഷനു ശേഷം മാത്രമേ ഇത്തവണ എത്ര കേന്ദ്രങ്ങൾ ഉണ്ടാവൂ എന്ന് പറയാനാകൂ എന്നും മന്ത്രി പറഞ്ഞു.

Follow us on

Related News