തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കൈക്കൊള്ളേണ്ട നടപടികൾ വിലയിരുത്താൻ മന്ത്രി വി.ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെയുള്ള മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. നിലവിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്ന് യോഗം വിലയിരുത്തി. അരുവിക്കര ഡാമിന്റെ 5 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതവും നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്. പേപ്പാറ ഡാമിൽ ഷട്ടർ തുറക്കേണ്ട സാഹചര്യം നിലവിലില്ല. പൂവാറിലും വേളിയിലും പൊഴിമുറിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ സജ്ജരാകാൻ ജില്ലാ ഭരണകൂടത്തിനും തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നെടുമങ്ങാട് താലൂക്കിൽ 6 വീടുകൾ ഭാഗികമായും കാട്ടാക്കട താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന കാലാവസ്ഥ മുന്നറിയിപ്പുകൾ സസൂഷ്മം വീക്ഷിക്കാനും നിർദ്ദേശം നൽകി. ജില്ലയിൽ ക്വാറി ഖനനം താൽക്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര ടൂറിസം മേഖലകൾ താൽക്കാലികമായി അടച്ചിടും. യോഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭാ സെക്രട്ടറി ജഹാംഗീർ, ഡെപ്യൂട്ടി കളക്ടർ അജയകുമാർ, തഹസിൽദാർ തിരുവനന്തപുരം സാജു എം എസ് തുടങ്ങിയവർ പങ്കെടുത്തു.
കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി
തിരുവനന്തപുരം: കോളജിൽ നിന്ന് പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ...