പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടി

Oct 24, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അധ്യാപക തസ്തികാ നിർണയം നടത്തുന്നത് കെ ഇ ആർ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും അനുഗുണമായാണ്. എല്ലാ കാലത്തും കുട്ടികളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അധ്യാപക തസ്തികാ നിർണയത്തിലും പ്രതിഫലനം ഉണ്ടാവാറുണ്ട്. ഊഹത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ തസ്തിക നഷ്ടപ്പെടും എന്ന് പറയുന്നത്.

2024-25 വർഷത്തെ തസ്തിക നിർണ്ണയം പൂർത്തികരിക്കുന്നതിന് 26/09/24 ലെ സർക്കാർ ഉത്തരവ് പ്രകാരം 31/10/2024 വരെ സമയം അനുവദിച്ചിട്ടുണ്ട്. നാളിതുവരെ സമന്വയ പോർട്ടൽ മുഖേന തസ്തിക നിർണ്ണയം പൂർത്തീകരിച്ച സ്കൂളുകളിൽ 3211 തസ്തികകൾ കുറവു വന്നതായി പോർട്ടലിൽ കാണുന്നുണ്ട്. ഇതിൽ ഗവൺമെൻ്റ് സ്കൂളുകളിൽ 1410 തസ്തികയും എയ്ഡഡ് സ്കൂളിൽ 1801 തസ്തികകളും ഉൾപ്പെടുന്നു. എന്നാൽ ഈ വർഷം തന്നെ 1799 സ്കൂളുകളിൽ നിന്നായി 3892 അധിക തസ്തിക പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ട്. ഇവ ഉന്നത പരിശോധനക്കായി ഡിഇഒ/ഡിഡിഇ എന്നിവർക്ക് നൽകിയിരിക്കുകയാണ്. പരിശോധന പൂർത്തികരിച്ച് പ്രൊപ്പോസലുകൾ ലഭിച്ചാൽ മാത്രമേ തസ്തികകളുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയുകയുളളൂ എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Follow us on

Related News