തിരുവനന്തപുരം:രാജ്യത്തെ എൻഐടി, ഐഐടി കോഴ്സ് പ്രവേശനത്തിനുള്ള JEE മെയിൻ പരീക്ഷയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റം വരുത്തി. ഇനിമുതൽ പരീക്ഷയിലെ ‘ബി’ സെക്ഷനിൽ ചോയിസ് സൗകര്യം ഉണ്ടാകില്ല. ന്യൂമെറിക്കൽ ഉത്തരം നൽകേണ്ട 10 ചോദ്യങ്ങളിൽ ഇഷ്ടമുള്ള 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയെന്ന നിയമം മാറ്റി. ഇനി 5 ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ. അഞ്ചു ചോദ്യങ്ങൾക്കും ഉത്തരം നൽകണം. എൻജിനീയർ (പേപ്പർ-1), ആർക്കിടെക്ചർ (പേപ്പർ 2A), പ്ലാനിങ് (പേപ്പർ 2B) പരീക്ഷകൾക്ക് പുതിയ മാറ്റം ബാധകമാണ്. കോവിഡ് കാലത്ത് പഠനഭാരം കുറയ്ക്കുന്നതിനായാണ് ചോയ്സ് അനുവദിച്ചത്. കോവിഡ് പ്രതിസന്ധി മാറിയ സാഹചര്യത്തിലാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ചോയിസ് സംവിധാനം നിർത്തലാക്കുന്നത്.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...