പ്രധാന വാർത്തകൾ
വിദേശപഠന സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 16വരെവിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻപഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാംകെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

ഹയർ സെക്കന്ററി തുല്യത പരീക്ഷ പാസായവർക്ക് ബിരുദ പ്രവേശനം

Oct 19, 2024 at 8:00 am

Follow us on

തിരുവനന്തപുരം:കേരള സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന ഹയർ സെക്കന്ററി തുല്യത പരീക്ഷ പാസായവർക്ക് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഈ വർഷത്തെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കോഴ്സിന് ചേരാൻ പ്രായപരിധി ഇല്ല. ടിസി ആവശ്യം ഇല്ല.
പഠനം മുടങ്ങിയവർക്ക് തുടർ പഠനത്തിനും, മികച്ച കരിയർ കണ്ടെത്തുവാനുമുള്ള അവസരമാണിത്. നവീന കോഴ്സുകളുൾ പ്പടെ യു ജി സി അംഗീകാരമുള്ള 16 ബിരുദ പ്രോഗ്രാമുകൾക്കാണ് പ്രവേശനം. കൂടാതെ 12 ബിരുദാനന്തര പ്രോഗ്രാമുകളും സർവകലാശാല നടത്തുന്നുണ്ട്. ഇപ്പോൾ റഗുലർ ഡിഗ്രി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ഓപ്പൺ സർവകലാശാലയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് (ഡ്യൂവൽ ഡിഗ്രി/ ഇരട്ട ബിരുദം) കൂടി അപേക്ഷിക്കുവാൻ സാധിക്കും. http://sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയ്യതി ഈ മാസം 25. ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്ന് സംശയമുള്ളവർക്ക് സർവകലാശാലയുടെ കോഴിക്കോട് റീജിയണൽ കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴിക്കോട് റീജിയനൽ സെന്ററുമായി ബന്ധപ്പെടാവുന്നതാണ് ഫോൺ നമ്പർ – 0495 2920228

Follow us on

Related News