തിരുവനന്തപുരം:നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (UGC NET) പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കും. ഓഗസ്റ്റ് 21മുതല്‍ സെപ്റ്റംബര്‍ 4വരെ നടത്തിയ ജൂണ്‍ സെഷൻ പരീക്ഷയുടെ ഫലമാണ് അടുത്ത ദിവസം പ്രസിദ്ധീകരിക്കുക. വിദ്യാർത്ഥികൾക്ക് http://ugcnet.nta.nic.in ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. പരീക്ഷാഫലത്തോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കും. താല്‍ക്കാലിക ഉത്തരസൂചികകള്‍ എൻടിഎ നേരത്തേ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഉത്തരസൂചികകളിലെ തെറ്റുകള്‍ വിദഗ്ധ സമിതി തിരുത്തിയ ശേഷമാണ് അന്തിമ ഉത്തരസൂചികള്‍ പ്രസിദ്ധീകരിക്കുക.

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ്...