തിരുവനന്തപുരം:കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയ തൊഴിലധിഷ്ഠിത അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാർ അംഗീകൃത കോഴ്സായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് (ഒരു വർഷം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട് (മൂന്നു മാസം) എന്നിവയാണ് കോഴ്സുകൾ. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത.
വിശദവിവരങ്ങൾക്ക് 0471 2325154, 8590605260 എന്നീ ഫോൺ നമ്പറുകളിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...









