തിരുവനന്തപുരം:2024- 25 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ 26 നകം അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ സെപ്റ്റംബർ 27 നകം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷൻ എടുക്കാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്‌സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...