പ്രധാന വാർത്തകൾ
ആര്യവൈദ്യൻ പി. മാധവവാരിയർ സ്മാരക സ്വർണമെഡൽ ഡോ.എൻ.കെ.പ്രിയയ്ക്ക്അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചുകേരള സ്കൂൾ കായികമേള: ലോഗോ പ്രകാശനംസി-മെറ്റിൽ ട്യൂട്ടർ, ലക്ചറർ നിയമനം: അപേക്ഷ 10വരെനഴ്‌സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്തവനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി: സ്കൂളിലെ 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസിയാണ് അപ്രത്യക്ഷമായത്5ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം: 500 പേർക്ക് അർജന്റീനിയൻ ഫുട്ബോൾ പരിശീലനംഇന്ത്യൻ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് നിയമനം: 6745 ഒഴിവുകൾസ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം: 356 ഒഴിവുകൾദീപാവലി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ മാറ്റി

അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചു

Sep 26, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:സ്ഥിരം അധ്യാപകർക്കൊപ്പം അതിഥി അധ്യാപകർക്കും മാസംതോറും ശമ്പളം ലഭിക്കാനാവശ്യമായ നടപടികൾ എടുത്തതായി മന്ത്രി ആർ.ബിന്ദു. ഇതിനു മാർഗനിർദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി മന്ത്രി അറിയിച്ചു.
സർക്കാർ/ എയ്ഡഡ് കോളജുകളിൽ ജോലി ചെയ്യുന്നവർക്ക് സമയബന്ധിതമായി ശമ്പളം നൽകുന്നത് ഉറപ്പാക്കാൻ മന്ത്രി പ്രത്യേകം വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്.
ഇതിന്റെ ഭാഗമായി ഒരു Standard Operating Procedure (SOP) കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടൻ പുറത്തിറക്കും. ഇനി മുതൽ എല്ലാ വർഷവും അധ്യാപകരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാർത്ഥികൾ ഒറ്റ തവണ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാൽ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകൾ പരിശോധിച്ച് അംഗീകാരം നൽകിയാൽ പ്രത്യേക രജിസ്ട്രേഷൻ നൽകും. പിന്നീട് ഏതു ഡിഡി ഓഫീസ് പരിധിയിൽ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകൾ പരിശോധിച്ചാൽ മതിയാകും.

ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാൽ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിൻസിപ്പാൾമാർ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കണം. ഇത് പ്രിൻസിപ്പാൾമാരുടെ നിയമപരമായ ബാധ്യതയായിരിക്കും. തുടർന്ന് ഏറ്റവും പെട്ടെന്ന് അംഗീകാരം നൽകി ശമ്പളം നൽകും – മന്ത്രി പറഞ്ഞു.

അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് സന്ദർശനങ്ങൾ, പരീക്ഷ, മൂല്യനിർണയ ജോലികളിൽ തുടങ്ങിയവയിൽ പങ്കെടുക്കുന്ന അതിഥി അധ്യാപകർക്കും വേതനം നൽകും. അക്കാദമിക് പ്രവർത്തനങ്ങളോടൊപ്പം സെമിനാറുകളും കോൺഫറൻസുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാൻ അതിഥി അധ്യാപകർക്ക് ശമ്പളത്തോടുകൂടിയുള്ള ഓൺ ഡ്യൂട്ടിയും അനുവദിക്കുകയാണ് – മന്ത്രി അറിയിച്ചു. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറിൽ എല്ലാ ഡിഡി കളിലും അദാലത്ത് നടക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

അധ്യാപകരുടെ ഓട്ടോണമിയും വിദ്യാർത്ഥികൾക്കുള്ള ഫ്ലെക്സിബിലിറ്റിയുമാണ് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അടിത്തറ. അത് ഉറപ്പു വരുത്തുന്ന തരത്തിൽ ഈ പരിഷ്കരണത്തെ അതിന്റെ പോസിറ്റീവ് സ്പിരിറ്റിൽ ഉൾക്കൊണ്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റും ഉപ ഡയറക്ടറേററ്റ് ഓഫീസുകൾ പ്രവർത്തിക്കണമെന്ന് മന്ത്രി ബിന്ദു യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർ, ഉപഡയറക്ടർമാർ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Follow us on

Related News