പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാനറാ ബാങ്കിൽ 3000 അപ്രന്റിസ് നിയമനം: അപേക്ഷ ഒക്ടോബർ 4വരെ

Sep 24, 2024 at 7:34 pm

Follow us on

തിരുവനന്തപുരം:കാനറാ ബാങ്ക് രാജ്യത്ത് 3000 അപ്രന്റിസ് നിയമനം നടത്തുന്നു. കേരളത്തിൽ മാത്രം 200 ഒഴിവുകളുണ്ട്. ബിരുദധാരികൾക്കാണ് അവസരം. 15,000 രൂപയാണ് സ്റ്റൈപ്പൻഡ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷം പരിശീലനം നൽകും. ഒക്ടോബർ 4വരെ ഓൺലൈനായി അപേക്ഷ നൽകാം.

ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ നിന്നുള്ള അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടുവിൽ മലയാളം പഠിച്ചെന്നു തെളിയി ക്കുന്ന മാർക്ക് ഷീറ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർക്ക് ഭാഷ പരിശോധന ഉണ്ടാകും. പ്രായപരിധി 20 വയസിനും 28നും ഇടയിൽ. യോഗ്യതാപരീക്ഷ യിലെ മാർക്ക്, ലോക്കൽ ലാംഗ്വേജ് ടെസ്‌റ്റ് എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 500 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കാം. ഓൺലൈൻ റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://canarabank.com സന്ദർശിക്കുക.

കേരളത്തിൽ വിവിധ ജില്ലകളിലെ ഒഴിവുകൾ ഇങ്ങനെ:തിരുവനന്തപുരം(28), പത്തനംതിട്ട(7), ഇടുക്കി (2), കൊല്ലം(13), കോട്ടയം (13), ആലപ്പുഴ(10), എറണാകുളം (19), തൃശൂർ (19), മലപ്പുറം (16), പാലക്കാട് (19), കോഴിക്കോട് (19), വയനാട് (6), കണ്ണൂർ (19), കാസർകോട് (10).

Follow us on

Related News