തിരുവനന്തപുരം:സ്കൂൾ ശാസ്ത്രമേളയുടെ പരിഷ്കരിച്ച മാന്വൽ അടുത്തവർഷം മുതൽ നടപ്പാക്കാൻ തീരുമാനം. നിലവിലുള്ള മാന്വൽ പ്രകാരമുള്ള ഇനങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ മേള നടത്തും. പുതിയ മാന്വൽ അനുസരിച്ചുള്ള മാറ്റങ്ങൾ ഈ വർഷം നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയ സാഹ ചര്യത്തിലാണ് തീരുമാനം. മന്ത്രി വി.ശിവൻകുട്ടിയാണ് നിർദേശം നൽകിയത്. നിലവിലുള്ള മത്സര ഇനങ്ങളിൽ ചിലത് ഒഴിവാക്കിയും പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയുമാണ് മാന്വൽ പരിഷ്കരിച്ചത്. ഈ വർഷത്തെ സംസ്ഥാനതല മത്സരങ്ങൾക്ക് തൊട്ട്മുൻപായി മാന്വൽ പുറത്തിറക്കിയതിനാലാണ് പ്രതിഷേധം ഉയർന്നത്. ഈ വർഷം സ്‌കൂൾതല മേളകൾ നിലവിലുള്ള മാന്വൽ പ്രകാരമാണ് നടത്തിയത്. ഇതുകൊണ്ട്തന്നെ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടിയാണ് അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയർന്നത്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...