തിരുവനന്തപുരം:ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ നീട്ടിവച്ചു. ദീപാവലിയെ തുടർന്നാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ). പരീക്ഷ അറിയിച്ചു. പുതുക്കിയ തീയതി അനുസരിച്ച്
നവംബർ 3മുതൽ 13 വരെയാണ് സിഎ ഫൈനൽ പരീക്ഷകൾ നടക്കുക. ഗ്രൂപ്പ് വൺ പരീക്ഷകൾ നവംബർ 3,5,7 തീയതികളിലും ഗ്രൂപ്പ് രണ്ട് പരീക്ഷകൾ നവംബർ 9,11,13 തീയതികളിലും നടക്കും.
എന്നാൽ ഇന്റർനാഷണൽ ടാക്സേഷൻ- അസെസ്മെന്റ്റ് ടെസ്റ്റ്, ഇൻഷുറൻസ് ആൻഡ് റിസ്ക‌് മാനേജ്മെന്റ് ടെക്നിക്കൽ എക്സാമിനേഷൻ തീയതികളിൽ മാറ്റമില്ല.
അധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങി
തിരുവനന്തപുരം:കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ...









