പ്രധാന വാർത്തകൾ
കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാം

Sep 18, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:നവംബർ 14മുതൽ 17വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്യാൻ അവസരം. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, തൊഴിലധിഷ്ഠിത എക്സ്പോ എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത്. കേരള സ്കൂൾ ശാസ്ത്രോത്സവം 2024 നവംബർ 14, 15, 16, 17 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. ആലപ്പുഴ ജില്ലയുടേതായ പ്രതീകം ഉൾപ്പെടുത്താവുന്നതാണ്. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സിഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ സെപ്റ്റംബർ 30 ന് വൈകിട്ട് 5 നകം സന്തോഷ് സി എ, പൊതുവിദ്യാഭ്യസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ ലഭിക്കണം.

Follow us on

Related News