തിരുവനന്തപുരം:ആയുർവേദ (ഡിഗ്രി/ഡിപ്ലോമ), ഹോമിയോ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുളള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും നിർദ്ദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.
പട്ടികജാതി/ പട്ടികവർഗ വിഭാഗം തെളിയിക്കുന്നതിന് തഹസീൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്, എസ്.ഇ.ബി.സി/ ഒ.ഇ.സി വിഭാഗക്കാർക്ക് കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രിമീലെയർ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസർ നൽകുന്ന ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാരായ വിദ്യാർഥികൾ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിനായി 04.10.2022 ലെ ജി.ഒ, (MS)No.23/2022/P&ARD പ്രകാരമുള്ള നിശ്ചിത ഫോർമാറ്റിലുള്ളത്) സർട്ടിഫിക്കറ്റ്, വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന വിദ്യാഭ്യാസ/ഫീസ് ആനുകൂല്യങ്ങൾക്ക് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റിൽ ജനനസ്ഥലം രേഖബപ്പെടുത്തിയിട്ടില്ലെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ഇതിൽ ജനന സ്ഥലം രേഖപ്പെടുത്തിയിരിക്കണം). എന്നിവയാണ് ആവശ്യമായ സർട്ടിഫിക്കറ്റുകൾ. ഓരോ കാറ്റഗറിക്കും റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിയ്യ് ഉള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300