തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാംപാദ പരീക്ഷകൾ ഇന്ന് പൂർത്തിയാകും. ഇന്ന് സമാപിക്കുന്ന ഓണപ്പരീക്ഷയ്ക്ക് ശേഷം നാളെ ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. നാളെ മുതൽ 10 ദിവസം സംസ്ഥാനത്ത് സ്കൂളുകൾക്ക് അവധിയാണ്. കഴിഞ്ഞ ദിവസങ്ങളിലെ പരീക്ഷാ ദിനങ്ങളിൽ പ്രാദേശിക അവധിയുണ്ടായിരുന്ന തിരുവനന്തപുരത്തെ സ്കൂളുകളിൽ ആ ദിവസത്തെ പരീക്ഷ നാളെ നടത്തും. ഓണാവധിക്ക് ശേഷം 23ന് സ്കൂളുകൾ തുറക്കും. സംസ്ഥാനത്തെ സ്കൂളുകളിൽ നാളെയാണ് ഓണാഘോഷം.
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്: പ്ലസ്ടു ഫലം 22ന്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15നും പ്ലസ് ടു ഫലം 22നും പ്രഖ്യാപിക്കും....









