തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി ബാലരാമപുരം സെന്ററിൽ എഫ്ഡിജിടി പ്രവേശനത്തിന് അവസരം. ഒന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിൽ 24 ന് രാവിലെ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 9 മുതൽ 11 വരെ രജിസ്ട്രേഷൻ നടത്തും. യോഗ്യത, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി, വരുമാനം (പരിഗണന ആവശ്യമുള്ളവർ) തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസും (ഗൂഗിൾ പേ മുഖേന ആയിരിക്കും ഫീസ് എടുക്കുന്നത്) സഹിതം രക്ഷകർത്താവിനൊപ്പം എത്തണം.
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ
തിരുവനന്തപുരം: മകരസംക്രാന്തി, തൈപ്പൊങ്കൽ ആഘോഷങ്ങൾ പരിഗണിച്ച് യുജിസി-നെറ്റ്...