തിരുവനന്തപുരം:പി.ജി ഡെന്റൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനം 14ന് അവസാനിക്കും.
മൂന്നാം റൗണ്ട് കേന്ദ്രീകൃത അലേട്ട്മെന്റിനുശേഷം ഒഴിവ് വന്ന സീറ്റുകളിലാണ് പ്രവേശനം. ഇതിനുള്ള വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/ യോഗ്യത ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം സെപ്റ്റംബർ 11 മുതൽ 14ന് ഉച്ചയ്ക്ക് 12 മണിക്കകം അതത് കോളേജുകളിൽ ബന്ധപ്പെടണം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾക്കും, വിശദമായ വിജ്ഞാപനത്തിനും, മാർഗനിർദ്ദേശങ്ങൾക്കും പ്രവേശനപരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...