തിരുവനന്തപുരം:കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ കെഎസ്‌യു സംഘർഷം. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കി.15 ബാലറ്റ് പേപ്പറുകൾ കാണാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.അർഷോ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയറും രംഗത്തെത്തി. ഇരുവിഭാഗം പ്രവർത്തകർ സെനറ്റ് ഹാളിനു മുന്നിൽ ഏറ്റുമുട്ടി. ഇന്ന് രാവിലെയാണ് കേരള സർവകലാശാലയുടെ 47 സീറ്റുകളിലേക്കുള്ള സെനറ്റ് തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് വൈകിട്ട് 7മണിയോടെ ഫലപ്രഖ്യാപനം വന്നതിനു തോട്ടുപിന്നാലെയാണ് സംഘർഷം ഉണ്ടായത്. രാത്രി വൈകിയും സംഘർഷാവസ്ഥ തുടരുകയാണ്.

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ
തിരുവനന്തപുരം:അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു സെപ്റ്റംബർ 8 മുതൽ. അങ്കണവാടികളിലെ WBNP വഴി...