പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

എംജി സര്‍വകലാശാലയിലെ എന്‍എസ്എസിന് ഇനി നാടന്‍പാട്ട് സംഘവും

Sep 10, 2024 at 3:00 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീം പ്രഫഷണല്‍ നാടന്‍പാട്ടു സംഘം രൂപീകരിക്കുന്നു. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കായി നടത്തിയ നാടന്‍പാട്ടു മത്സരത്തില്‍ പങ്കെടുത്തവരില്‍ 20 വിദ്യാര്‍ഥികളെ ഇതിനായി തിരഞ്ഞെടുത്തു. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയ ശേഷമായിരിക്കും പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങുക. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ എന്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ വിദ്യാര്‍ഥികളുടെ കലാസംഘത്തിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ പറഞ്ഞു.
കോളജ് തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായ 11 ടീമുകളാണ് സര്‍വകലാശാലാതല നാടന്‍ പാട്ടു മത്സരങ്ങളില്‍ മാറ്റുരച്ചത്. എറണാകുളം മഹാരാജാസ് കോളജ് ടീം ഒന്നാം സ്ഥാനം നേടി. തൃക്കാക്കര കെ.എ.എം കോളജിനും കാലടി ശ്രീശങ്കരാ കോളജിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.

വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇ.എന്‍. ശിവദാസന്‍, ഡോ. തോമസ് വര്‍ഗീസ്, ഡോ. കെ.എ. മഞ്ജുഷ, കോളജുകളിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നേരത്തെ വിവിധ കോളജുകളിലെ വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 4500 പേരടങ്ങുന്ന ദുരന്ത നിവാരണ സേനയ്ക്ക് രൂപം നല്‍കിയ എം.ജി സര്‍വകലാശാലാ എന്‍.എസ്.എസ് നിര്‍ധന കൂടുംങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന സ്നേഹവീട് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്

Follow us on

Related News