പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ നിയമനം: ആകെ 39481 ഒഴിവുകൾ

Sep 10, 2024 at 12:00 pm

Follow us on

തിരുവനന്തപുരം:സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ (സിഎപിഎഫ്) കോൺസ്റ്റബിൾ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി) എന്നിവയിലെ കോൺസ്റ്റബിൾ നിയമനത്തിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 39,481 ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. അംഗീകൃത ബോർഡ് / സർവകലാശാലയിൽ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 വയസ് മുതൽ 23 വയസ് വരെ.
100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾ, എസ് സി/എസ് ടി വിഭാഗക്കാർ, മുൻ സർവീസ് ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസില്ല. ഒക്ടോബര് 14 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), മെഡിക്കൽ എക്സാമിനേഷൻ (DME/ RME), ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ്. http://ssc.gov.in/login വഴി അപേക്ഷ സമർപ്പിക്കാം.

Follow us on

Related News