തിരുവനന്തപുരം:കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിലെ ഒന്നാംവർഷ വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്മെൻ്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്‌ത് സെപ്റ്റംബർ 10, 11 തീയതികളിൽ അഡ്‌മിഷൻ എടുക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്‌മിഷൻ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ അലോട്ട്മെൻ്റ് മെമ്മോയിൽ നൽകിയിട്ടുള്ള തീയതിയിൽ അഡ്‌മിഷൻ എടുക്കാൻ സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്‌മിഷൻ (കമ്മ്യൂണിറ്റി ക്വാട്ട അഡ്‌മിഷൻ ഒഴികെ) എടുത്ത് സപ്ലിമെന്ററി അലോട്ട്മെൻ്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ, നിലവിൽ അഡ്‌മിഷൻ ലഭിച്ച കോളേജിൽ നിന്നും ടി.സി.യും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്മെൻ്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്‌മിഷൻ എടുക്കേണ്ടതാണ്. അവർക്ക്, മുൻപ് എടുത്ത കോളേജിൽ തുടരാൻ സാധിക്കുന്നതല്ല. സെപ്റ്റംബർ 11 ന് വൈകുന്നേരം 4 മണിക്ക് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്‌മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെൻ്റw ക്യാൻസൽ ആകുന്നതാണ്. നിലവിൽ കമ്മ്യൂണിറ്റി ക്വാട്ട അഡ്‌മിഷനിൽ തൃപ്‌തരാണെങ്കിൽ സപ്ലിമെൻ്ററി അഡ്മിഷൻ എടുക്കേണ്ട ആവശ്യമില്ല. നിലവിൽ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച അഡ്‌മിഷനിൽ തൃപതരല്ലെങ്കിൽ സപ്ലിമെൻ്ററി അഡ്‌മിഷൻ എടുക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ (Including T.C.) കോളേജിൽ സമർപ്പിക്കേണ്ടതാണ്. Permanent Admission എടുക്കുന്നതിന് വിദ്യാർത്ഥി നേരിട്ട് കോളേജിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ മാറ്റിവച്ചു
കേരളസർവകലാശാല യൂണിയൻ 2023-2024 സെനറ്റ് & സ്റ്റുഡൻ്റ് കൗൺസിൽ ഇലക്ഷനോടനുബന്ധിച്ച് 2024 സെപ്റ്റംബർ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ടൈംടേബിൾ
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ് എന്നിവയുടെ ഡിസെർട്ടേഷൻ കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഇൻ കേരള (ഐ.എം.കെ.) യിൽ സി.എസ്.എസ്. സ്കീമിൽ 2024-2026 MBA General: SC-1, ST-1, MBA Shipping and Logistics: ST 1, MBA Travel and Tourism: General 1, SC6, ST2, OBH-1 ๑๓ ภูธ സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. CAT/CMAT/KMAT സ്കോർ കാർഡ് ഇല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ 2024 സെപ്റ്റംബർ 12 ന് 10 മണിക്ക് കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ എത്തിച്ചേരേണ്ടതാണ്.
കേരളസർവകലാശാലയുടെ വിവിധ മാനേജ്‌മെൻ്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം. ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐ.സി.എം പൂജപ്പുര) എം.ബി.എ. (ഫുൾ ടൈം) കോഴ്സുകളിലേക്കുള്ള 2021-25 വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് 2024 സെപ്റ്റംബർ 12 ന് അതാത് യു.ഐ.എം. കേന്ദ്രങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. CMAT/KMAT CAT തുടങ്ങിയ എൻട്രൻസ് പരീക്ഷകളിൽ യോഗ്യത നേടാത്തവർക്കും പ്രസ്‌തുത സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാവുന്നതാണ്
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം വർഷ ബി.ടെക്. കോഴ്‌സുകളിലെ (ഇലക്ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻ്റ് എഞ്ചിനീയറിംഗ്) ഒഴിവുള്ള സീറ്റുകളിലേക്ക് KEAM 2024 യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 2024 സെപ്റ്റംബർ 11, 12 തീയതികളിൽ രാവിലെ 10 മണി മുതൽ കോളേജ് ഓഫീസിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. ഫോൺ: 9995142426, 9388011160, 9447125125.
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ (മേഴ്സിചാൻസ് – 2015 സ്കീം), 2024 ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ (മേഴ്സിചാൻസ് – 2015 സ്കീം) എം.എഡ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്ക്ക് 2024 സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.