കണ്ണൂർ:സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ സെന്റർ ഫോർ മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11.09.2024 ബുധനാഴ്ച രാവിലെ 10:30 മണിക്ക് കണ്ണൂർ താവക്കര ക്യാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിൽ നടത്തുന്നതാണ്. കെ-മാറ്റ് യോഗ്യത ആവശ്യമില്ല.
അസി. പ്രഫസർ നിയമനം
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഹിസ്റ്ററി പഠന വകുപ്പിൽ ഒഴിവുള്ള ഒരു അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നെറ്റ് ആണ് യോഗ്യത. മധ്യകാല ചരിത്രത്തിൽ വൈദഗ്ധ്യം ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 1ന് രാവിലെ 11 മണിക്ക് ഹിസ്റ്ററി പഠന വകുപ്പിൽ കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. ഫോൺ: 8157083710.
ഓറിയന്റേഷൻ ക്ലാസ് 13ന്
കണ്ണൂർ സർവ്വകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നു വർഷ FYUGP പാറ്റേൺ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർഥികൾക്കു വേണ്ടി FYUGP പാറ്റേൺ, കോഴ്സ് ഘടന, തുടങ്ങിയ വിഷയത്തിൽ 13.09.2024ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 വരെ താവക്കര ക്യാംപസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ ഓറിയന്റേഷൻ ക്ലാസ് നടത്തുന്നു. നേരിട്ട് ഹാജരാകാൻ കഴിയാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്.