തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത : ബിരുദം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് ക്യാപ് ഐ.ഡി. ജനറേറ്റ് ചെയ്ത ശേഷം അസൽ രേഖകളുമായി അതത് എസ്എംഎസ്കളിൽ ഹാജരാകേണ്ടതാണ്. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്യും. എസ്.എം.എസ്., ഹാജരാകേണ്ട സമയം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ:-
എസ്.എം.എസ് പേരാമംഗലം തൃശ്ശൂർ – സെപ്റ്റംബർ 11 വരെ ഹാജരാകാം – ഫോൺ : 7012812984, 8848370850.
എസ്.എം.എസ്. പാലക്കാട് ( കൊടുവായൂർ ) – സെപ്റ്റംബർ 12 – ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് ഹാജരാകണം – ഫോൺ : 04923 251863, 8891710150
എസ്.എം.എസ്. കോഴിക്കോട് ( കല്ലായി ) – സെപ്റ്റംബർ 11 – ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് ഹാജരാകണം – ഫോൺ : 7306104352, 7594006138
എം.എ. അറബിക് പ്രാക്ടിക്കൽ പരീക്ഷ
വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് മുഖ്യ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. അറബിക് ( CBCSS – CDOE ) വിദ്യാർഥികളുടെ ഏപ്രിൽ 2024 – Computer Application with Arabic Software & Arabic Enabled ICT in Academic Writing പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 10-ന് ഉച്ചക്ക് 1.30 മണിക്ക് മുട്ടിൽ ഡബ്ല്യൂ.എം.ഒ. ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കും. വിശദമായ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപെയർമെൻ്റ് (2015 സിലബസ് – 2022 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്ന് വരെയും 190/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 13 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ( CCSS – 2022, 2023 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.