തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കർശന നടപടിയുമായി വൈസ് ചാൻസിലർ. വിവാദമുയർത്തിയ മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ വൈസ് ചാൻസലർ നിർദേശം നൽകി. മുൻ എസ്എഫ്ഐ നേതാവിന് മാർക്ക് കൂട്ടിനൽകിയെന്ന പരാതിയിലാണ് വിസിയുടെ നടപടി.
കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായ മുൻ നേതാവിന് മാർക്ക് കൂട്ടിനൽകിയെന്നാണ് ആരോപണം ഉയർന്നത്. ഡയാനയ്ക്ക് അധ്യാപകർ ഇന്റേണലിൽ 17 മാർക്ക് കൂട്ടി നൽകിയെന്നാണ് പരാതി. മാർക്ക് കൂട്ടിനൽകിയത് ചാൻസലർ കൂടിയായ ഗവർണർ നേരത്തെ റദ്ദാക്കിയിരുന്നു. മാർക്ക് കൂട്ടി നൽകിയത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി വന്നത്. ചിട്ടയായി ഹാജർ രേഖപ്പെടുത്താത്തതിന്റെ പേരിൽ തടഞ്ഞുവച്ച മാർക്കാണ് എസ്എഫ്ഐ നേതാവിന് അധികമായി നൽകിയതെന്നായിരുന്നു സർവകലാശാലയുടെ വാദം. എന്നാൽ, വിശദീകരണം തള്ളിയ ചാൻസലർ, മാർക്ക് അനുവദിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സർവകലാശാലയ്ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. മാർക്ക് രേഖകളിൽ മാറ്റംവരുത്താൻ പരീക്ഷാ കൺട്രോളർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...